എം.സുകുമാരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
പമ്പ: എം.സുകുമാരന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. വി.കെ ജയരാജാണ് മാളികപ്പുറം മേല്‍ശാന്തി.
ഒക്ടോബര്‍ 17 തിങ്കളാഴ്ച രാവിലെ 9.30ന് സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് ഇവരെ തിരഞ്ഞെടുത്തത്. ഇവര്‍ രണ്ടുപേരും തൃശൂര്‍ സ്വദേശികളാണ്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, മെമ്പര്‍മാരായ പുനലൂര്‍ മധു, എം. ബി ശ്രീകുമാര്‍, സ്പെഷല്‍ കമ്മീഷണര്‍ ഡി. ശ്രീവല്ലഭന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
ശബരിമലയിലെ പത്ത് ദിവസത്തെ ഉത്സവം ഇനി മുതല്‍ ഏപ്രിലില്‍ നടത്താനും തീരുമാനമായി. ദേവസ്വം ബോര്‍ഡ് ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡല, മകരവിളക്ക് കാലത്തെ ഉത്സവമാണ് ഏപ്രിലിലേക്ക് മാറ്റുന്നത്. ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ഏപ്രില്‍ പത്തിനാകും ഉത്സവത്തിനു കൊടിയേറ്റം കുറിക്കുക.
വനം വകുപ്പിലെ ഉത്തരേന്ത്യന്‍ ലോബി ശബരിമല വികസനം അട്ടിമറിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ആരോപിച്ചു.












Click it and Unblock the Notifications