സ്പിരിറ്റ് സംഭവത്തില്‍ എക്സൈസുകാര്‍ക്ക് സസ്പെന്‍ഷന്‍
പാലക്കാട്: വേലന്താവളത്ത് എക്സൈസ് ചെക്ക്പോസ്റ് കടന്നുവന്ന ലോറിയില്‍ നിന്നും വില്‍പനനികുതി ഉദ്യോഗസ്ഥരന്‍ സ്പിരിറ്റ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ അറസ്റു ചെയ്തു. ചെക്ക് പോസ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസറെയും രണ്ട് ഗാര്‍ഡുമാരെയുമാണ് അറസ്റു ചെയ്തത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. എക്സൈസ് ചെക്ക്പോസ്റിന്റെ വ്യാജസീല്‍ ഉപയോഗിച്ചാണ് ലോറി കടന്നുവന്നതെന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ വാദം അസത്യമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ 14 വെളളിയാഴ്ചയാണ് വേലന്താവളം വില്‍പന നികുതി ചെക്ക്പോസ്റില്‍ വച്ച് 21 ലക്ഷം രൂപ വിലമതിക്കുന്ന സ്പിരിറ്റ് അധികൃതര്‍ പിടികൂടിയത്.












Click it and Unblock the Notifications