Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം: പാകിസ്ഥാനില്‍ 4 കുട്ടികളെ രക്ഷപ്പെടുത്തി

ഇസ്ലാമാബാദ്: ഭൂചലനമുണ്ടായി എട്ടു ദിവസങ്ങള്‍ക്കു ശേഷം തകര്‍ന്നു വീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലു കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തേക്കെടുത്തു.

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബാലാകോട്ട് എന്ന ടൗണില്‍ തകര്‍ന്നു വീണ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് വയസു തികയാത്തതും ഒന്‍പതു വയസുവരെ പ്രായമുള്ളവരുമായ നാല് കുട്ടികളെ വലിച്ചെടുത്തത്.

പോളിയോ ബാധിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ ഒക്ടോബര്‍ 16 ഞായറാഴ്ച രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. കുട്ടിയുടെ രണ്ട് സഹോദരന്മാരാണ് രക്ഷാപ്രവര്‍ത്തകരെ ഇങ്ങോട്ടു കൊണ്ടുപോയത്.

തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും ജീവനോടെ ആളുകള്‍ പെട്ടുകിടക്കുന്നുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+