ആസാം കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി
ദിപു: ആസാമിലെ ആംഗലോംഗ് ജില്ലയിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. 107 വീടുകളും ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
കാബ്രി-ദിമാസ വംശജര്‍ തമ്മിലാണ് ഇവിടെ സംഘര്‍ഷം തുടരുന്നത്. ദീപു പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലാണ് ഒക്ടോബര്‍ 17 തിങ്കളാഴ്ച രാത്രി 23ളം വീടുകള്‍ തീവച്ചു നശിപ്പിച്ചത്. ഈ പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ തന്നെ ദിമാസകളുടെ 16 വീടുകള്‍ ചൊവ്വാഴ്ച രാവിലെ തീവച്ചു. ജെര്‍മുഖയില്‍ 30 വീടുകളും ഹരിപ്പൂരില്‍ 18 വീടുകളും രംഗ്ജൂമിയില്‍ 17 വീടുകളും ദെലാപാറയില്‍ മൂന്നു വീടുകളും തീവച്ചു നശിപ്പിക്കപ്പെട്ടു.
സര്‍സിം എന്ന സ്ഥലത്തു നിന്ന് നിരവധി കാബ്രി വംശജരെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിവായിട്ടില്ല.
സംഘര്‍ഷത്തെ തുടര്‍ന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച കര്‍ഫ്യൂവും കണ്ടാലുടന്‍ വെടി വയ്ക്കാനുളള ഉത്തരവും ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications