തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബീഹാറില്‍ 9 പേരെ സസ്പെന്റ് ചെയ്തു
പട്ന: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബീഹാറില്‍ അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരേയും നാല് പൊലീസുകാരേയും സസ്പെന്റ് ചെയ്തു. ഒരു പ്രിസൈഡിംഡ് ഓഫീസറും ഇവരില്‍ ഉള്‍പ്പെടുന്നു.
ചാക്കായ് നിയമസഭാ മണ്ഡലത്തിലെ സാന്‍പുരയിലെ 21-ാം നമ്പര്‍ ബൂത്ത് പിടിച്ചെടുക്കാനെത്തിയ സംഘത്തെ തടയാത്തതിനാണ് രണ്ട് സായുധ സൈനികരും രണ്ട് ഹോംഗാര്‍ഡുമുള്‍പ്പെടെ നാലു പൊലീസുകാരെ സസ്പെന്റ് ചെയ്തത്. ബൂത്ത് പിടിച്ചെടുക്കാനെത്തിയ സംഘം ബൂത്ത് തകര്‍ക്കുകയും പോളിംഗ് ഓഫീസറെ മര്‍ദിക്കുകയും ചെയ്തു. ഇവിടെ വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
സഹാര്‍ നിയമസഭാ മണ്ഡലത്തിലെ103, 104 ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസറേയും നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും കസേരകള്‍ക്കു വേണ്ടി പരസ്പരം കലഹിച്ചതിനാല്‍ സസ്പെന്റ് ചെയ്തു.












Click it and Unblock the Notifications