ഉമ അനുഭാവികള്‍ വാജ്പേയിയെ കണ്ട് നേതൃമാറ്റം ആവശ്യപ്പെട്ടു
ദില്ലി: മധ്യപ്രദേശില്‍ നേതൃത്വമാറ്റമില്ലെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചതിന് പുറകെ ഉമാ ഭാരതിയുടെ അനുഭാവികളായ രണ്ട് മന്ത്രിമാരും ഒരു നിയമസഭാംഗവും മുന്‍പ്രധാനമന്ത്രി വാജ്പേയിയെ കണ്ട് നേതൃത്വമാറ്റം ആവശ്യപ്പെട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഉമാ ഭാരതിയെ നിയമിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും അറിയുന്നു.
മന്ത്രിമാരായ ഗൗരീശങ്കര്‍ ഷേജ്വാര്‍, അരുണ്‍ മിശ്ര എന്നിവരും നിയമസഭാംഗമായ ധ്യാനേന്ദ്ര സിംഗുമാണ് വാജ്പേയിലെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു.
ഇവര്‍ ചൊവ്വാഴ്ച തന്നെ പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ അദ്വാനിയെ കണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് 120 എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം നല്‍കുമെന്നും അറിയുന്നു. ഒക്ടോബര്‍ 17 തിങ്കളാഴ്ച ചന്ദ്രഗ്രഹണമായതിനാല്‍ അശുഭകരമാണെന്ന കാരണത്താല്‍ നിവേദനം നല്‍കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം മധ്യപ്രദേശില്‍ നേതൃമാറ്റത്തിനുള്ള സാധ്യത തള്ളിയിരുന്നു.












Click it and Unblock the Notifications