ബോഫോഴ്സ്: ഹിന്ദുജമാര്‍ക്കെതിരെയുള്ള ഹര്‍ജി ഫയലില്‍
ദില്ലി: ബോഫോഴ്സ് കേസില്‍ ഹിന്ദുജ സഹോദരങ്ങളെ കുററവിമുക്തരാക്കിക്കൊണ്ടുളള കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുളള ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.
വേഗത്തില്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ചീഫ് ജസ്റിസ് ആര്‍.സി ലാഹോട്ടി, ജസ്റിസ് പി.കെ ബാലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി സ്വീകരിച്ചുകൊണ്ട് ഉത്തരവായത്.
വധിക്കപ്പെട്ട മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അഴിമതി ആരോപണമുയര്‍ന്ന കേസായിരുന്നു ബോഫോഴ്സ് ആയുധ ഇടപാട്.












Click it and Unblock the Notifications