ആസാമില്‍ ബസ് മറിഞ്ഞ് 40 പേര്‍ മരിച്ചതായി സംശയം
മോറിഗോണ്‍: ആസാമിലെ മോറിഗോണ്‍ ജില്ലയില്‍ ബസ് മറിഞ്ഞ് കുറഞ്ഞത് 40 പേര്‍ മരിച്ചതായി സംശയം. ബസ് ആഴത്തിലുള്ള ഒരു കുളത്തിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.
നിറയെ യാത്രക്കാരുമായി മായാങ്ങില്‍ നിന്നും മോറിഗോണിലേക്കു പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. ഒക്ടോബര്‍ 18 ചൊവ്വാഴ്ച രാവിലെ ഏഴു മണിക്കാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നു കരുതുന്നു.
രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം ഒന്‍പതു പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications