ആസ്ത്രേലിയന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി
കൊല്‍ക്കത്ത: ആസ്ത്രേലിയയുടെ ക്വാണ്ടാസ് വിമാനം ഒക്ടോബര്‍ 18 ചൊവ്വാഴ്ച കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.
ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് പോയ വിമാനമാണ് എന്‍എസ്സി ബോസ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറക്കിയത്. 389 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്.
വിമാനം ഇറങ്ങുന്ന സമയത്ത് ഫയര്‍ഫോഴ്സടക്കമുള്ള അടിയന്തിര സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ തയ്യാറാക്കിയിരുന്നു. വിമാനത്തിന്റെ കോക്പിറ്റില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് വിമാനമിറക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications