കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ വെടിവയ്പില്‍ രണ്ട് മരണം

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രയിലെ കടപ്പയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു ടിഡിപി നേതാവിന്റെ ഗണ്‍മാന്‍ വെടിവച്ചതിനെ തുടര്‍ന്ന് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ നിയമസഭാ മണ്ഡലമായ പുലിവെണ്ടുലയിലാണ് സംഭവമുണ്ടായത്. സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പത്രിക നല്‍കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ടിഡിപി സെക്രട്ടറി സതീഷ് റെഡ്ഢിയുടെ അനുയായികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചെറിയ തോതിലാരംഭിച്ച വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷമാവുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ഗണ്‍മാന്‍ വെടിവച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാമകൃഷ്ണ റെഡ്ഢി സംഭവസ്ഥലത്തു വച്ചും ഗാംഗി റെഡ്ഢി ആശുപത്രിയിലേക്കുള്ള വഴിലില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഢിക്കെതിരെ മത്സരിച്ച സതീഷ് റെഡ്ഢി സംഭവത്തെ തുടര്‍ന്ന് ഒളിവിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X