ജമ്മു-കശ്മീര്‍ വിദ്യാഭ്യാസ മന്ത്രിയെ ഭീകരര്‍ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു-കശ്മീര്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും പിഡിപി നേതാവുമായ ഗുലാം നബി ലോണ്‍ ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഭീകരരുടെ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഒരു ഭീകരനും കൊല്ലപ്പെടുകയും തദ്ദേശവാസിയായ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആയുധധാരികളായെത്തിയ രണ്ട് ഭീകരര്‍ ആദ്യം സിപിഎം എംഎല്‍എ മുഹമ്മദ് യൂസുഫ് താരിഗാമിയുടെ വീട്ടിലേക്ക് വെടിവയ്ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. ഈ ശ്രമം സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഭീകരര്‍ സമീപത്തുള്ള ഗുലാം നബിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. താരിഗാമിയും കുടുംബവും സുരക്ഷിതരാണ്.
ഒരു ഭീകരന്‍ ഇപ്പോഴും പരിസരത്ത് മറഞ്ഞിരിക്കുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിസരമാകെ പൊലീസ് വളഞ്ഞിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications