കശ്മീര്‍ മന്ത്രിയെ വധിച്ച ഉത്തരവാദിത്വം ഭീകരസംഘടന ഏറ്റെടുത്തു
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ വിദ്യാഭ്യാസ മന്ത്രി ഗുലാം നബി ലോണിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം അല്‍ മന്‍സൂരിയന്‍ എന്ന ഭീകരസംഘടന ഏറ്റെടുത്തു.
ശ്രീനഗറിലെ കനത്ത സുരക്ഷയുള്ള തുസ്ലി ഭാഗ പ്രദേശത്ത് ആക്രമണം നടത്തിയത് തങ്ങളാണെന്ന് സംഘടനയുടെ വക്താവ് എന്നറിയപ്പെടുന്ന ഒരാള്‍ ഒരു പ്രാദേശിക വാര്‍ത്താഏജന്‍സിയെ ഫോണില്‍ അറിയിച്ചു.
ഒക്ടോബര്‍ 18 ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്കാണ് ആയുധധാരികളായ രണ്ടു ഭീകരര്‍ ഗുലാം നബിയെ സ്വന്തം വസതിയില്‍ വച്ചു വധിച്ചത്. അവരുടെ ലക്ഷ്യം സിപിഎം എംഎല്‍എ മുഹമ്മദ് യൂസുഫ് താരിഗാമിയായിരുന്നെങ്കിലും സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് സമീപത്തുള്ള ഗുലാം നബിയുടെ വീട്ടിലെത്തി അദ്ദേഹത്തെ വധിക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications