കുടുംബാംഗങ്ങള്‍ വീരപ്പന് ആദരാഞ്ജലികളര്‍പ്പിച്ചു
സേലം: ചന്ദനക്കടത്തുകാരന്‍ വീരപ്പന്റെ ഒന്നാം ചരമദിനമായ ഒക്ടോബര്‍ 18 ചൊവ്വാഴ്ച കുടുംബാംഗങ്ങള്‍ വീരപ്പന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ച നടത്തി.
വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും മക്കളായ പ്രഭാവതിയും വിദ്യാലക്ഷ്മിയും ശവകുടീരത്തില്‍ പൂജ നടത്തുകയും നാളികേരമുടക്കുകയും ചെയ്തു. കനത്ത പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
2004 ഒക്ടോബര്‍ 18നാണ് തമിഴ്നാട് പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications