ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കും: പത്മനാഭന്‍
കോഴിക്കോട്: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി.കെ പത്മനാഭന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇതുവരെ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും 1996മുതല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തിക്കൊണ്ട് വരികയാണ്. 1996ല്‍ 75,000 വോട്ടുകള്‍ മാത്രം നേടിയ ബിജെപി 2004ല്‍ 2,28,000 വോട്ടുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായി.
സംസ്ഥാനത്തെ സാഹചര്യം ബിജെപിക്ക് അനുകൂലമാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ ബദ്ധശത്രുക്കളായിരുന്നവര്‍ ജനവികാരത്തെ മാനിക്കാതെ ഇപ്പോള്‍ കേന്ദ്രത്തില്‍ കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കി മത്സരിക്കുകയാണ്.
ഇത്തവണ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ മുഖ്യഎതിരാളികള്‍ എല്‍ഡിഎഫും ബിജെപിയുമാണ്. യുഡിഎഫ് സംസ്ഥാനത്ത് അപ്രസക്തമായിക്കഴിഞ്ഞു.
സ്ഥാനാര്‍ത്ഥിയാകേണ്ടി വരുമെന്ന് കരുതിയില്ലെന്നും പാര്‍ട്ടിയുടെ താല്‍പര്യം കണക്കിലെടുത്താണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications