ലത്തീന്‍ കത്തോലിക്കാ പളളിക്കു നേരെ ആക്രമണം
കരുനാഗപ്പള്ളി: ആലിംകടവിലുളള ലത്തീന്‍ കത്തോലിക്കാ ദേവാലയം ഒക്ടോബര്‍ 17 തിങ്കളാഴ്ച രാത്രി അക്രമികള്‍ തകര്‍ത്തു. പള്ളിയുടെ വാതിലിലെ ഗ്ലാസുകളും രൂപക്കൂടുകളും ആക്രമത്തില്‍ തകര്‍ന്ന നിലയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ പരിസരവാസികളാണ് പള്ളിയില്‍ അക്രമം നടന്നതായി കണ്ടെത്തിയത്.
എ.പി കാര്‍ഡോസ് എന്ന ഈ പള്ളി കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാസം മുന്‍പ് ഡെയ്ഞ്ചര്‍ ബോയ്സ് എന്നെഴുതിയ ഒരു പോസ്റര്‍ പള്ളിയുടെ ചുവരില്‍ പതിപ്പിച്ചിരുന്നു.
സംഭവത്തെപ്പറ്റി കരുനാഗപ്പള്ളി സിഐ രാജഗോപാല്‍, എസ്ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications