പൊലീസ് ജനങ്ങളോട് സൗഹൃദം പുലര്‍ത്തണം: മുഖ്യമന്ത്രി
തൃശൂര്‍: ജനങ്ങളോട് സൗഹൃദം പുലര്‍ത്തുന്ന പൊലീസാണ് നമുക്കു വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ രണ്ടാമത് എസ്.ഐ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും നിയമവാഴ്ച ഉറപ്പുവരുത്തുകയും ചെയ്യുന്ന പൊലീസിനെയാണ് ജനം പ്രതീക്ഷിക്കുന്നത്. നിയമപാലകര്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അത് മറ്റുള്ളവരെ എങ്ങിനെ ബാധിക്കുന്നുവെന്ന് ചിന്തിക്കണം. കുറ്റവാളികളോട് പെരുമാറുമ്പോള്‍ നിയമപരമായ ബാധ്യത നിറപേറ്റണം. അതേ സമയം നിരപരാധിയായ ഒരാളെപ്പോലും വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications