കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരമന ആക്രമണം: മുഖ്യമന്ത്രി രാജി വയ്ക്കണം

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് ഒരു അരമനക്കു നേരെ ഭീകരമായ ആക്രമണം ഉണ്ടാകുന്നതെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നും കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ നേതാവ് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസങ്ങളിലായി ഏഴ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷകരുടെ കാര്യത്തിലുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തില്‍ ഒക്ടോബര്‍ 24ന് കോട്ടയം കളക്ടറേറ്റ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ദേശീയ നദീജല സംയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പമ്പ-അച്ചന്‍കോവില്‍ പുഴകളുടെ ലിങ്ക് പദ്ധതിയെപ്പറ്റി ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നതിനെതിരെ ഈ മാസം 29ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഭാവിസമര പരിപാടികളെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കും.

തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ വിജയം സുനിശ്ചിതമാണ്. ഈ തിരഞ്ഞെടുപ്പോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം പൂര്‍ത്തിയാകുമെന്നും ജോര്‍ജ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X