കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് ത്രികോണ മത്സരം ഉറപ്പായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സി.കെ പത്മനാഭനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ത്രികോണമത്സരം ഉറപ്പായി. യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ 18 ചൊവ്വാഴ്ചയുണ്ടാകും.

തിങ്കളാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവിനും സെക്രട്ടറിയേറ്റ് യോഗത്തിനും ശേഷം സിപിഐ നേതാവ് വെളിയം ഭാര്‍ഗവനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുമെന്ന് അറിയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാറായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്ന ഒ.രാജഗോപാല്‍, പി. എസ് ശ്രീധരന്‍പിള്ള എന്നിവര്‍ പിന്‍വാങ്ങിയതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി സി.കെ പത്മനാഭന്റെ പേര് ഉറപ്പായത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ബിജെപി രൂപീകരിച്ച എട്ടംഗ സമിതി തിങ്കളാഴ്ച ഫോണ്‍ മുഖേന പരസ്പരം ചര്‍ച്ച ചെയ്താണ് പത്മനാഭന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചത്. പത്മനാഭനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം സംസ്ഥാനത്ത് പാര്‍ട്ടിയുടെ ചുമതലയുളള എള്‍.ഗണേശന്‍ ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനിയെ ധരിപ്പിച്ചതായാണ് അറിയുന്നത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റാണ് പത്മനാഭന്‍.

ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നവംബര്‍ 18നാണ്. ഒക്ടോബര്‍ 29 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X