നല്ല ധനമന്ത്രി ജനകീയനായിരിക്കില്ല: വക്കം
തിരുവനന്തപുരം: ഒരു നല്ല ധനമന്ത്രി എപ്പോഴും ജനകീയനായിരിക്കില്ലെന്ന് മന്ത്രി വക്കം പുരുഷോത്തമന്‍. യുഡിഎഫ് നിയമസഭാകക്ഷിയോഗത്തില്‍ ധനമന്ത്രി വക്കത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താന്‍ മുമ്പും മന്ത്രിയും എംഎല്‍എയുമൊക്കെയായിരുന്നിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത്ര വിമര്‍ശനം സഹിക്കേണ്ടി വന്നിട്ടില്ല. താന്‍ കടുംപിടുത്തക്കാരനാകുന്നതല്ല. ഖജനാവിന്റെ സ്ഥിതി തന്നെ അങ്ങനെയാക്കുന്നതാണെന്നും വക്കം പറഞ്ഞു.
ഒക്ടോബര്‍ 17 തിങ്കളാഴ്ച നടന്ന യുഡിഎഫ് നിയസഭാ കക്ഷി യോഗത്തില്‍ വക്കത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്ലീം ലീഗ് എംഎല്‍എമാരാണ് വക്കത്തിനെതിരെ ആദ്യം വിമര്‍ശനമുയര്‍ത്തിയത്. വികസന അജന്‍ഡ ഉയര്‍ത്തിപ്പിടിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ വികസനആവശ്യങ്ങള്‍ക്കുളള പണം ധനമന്ത്രി അനുവദിക്കുന്നില്ലെന്നതാണ് മുഖ്യആരോപണം. കൃഷിവകുപ്പിന് വക്കം ഫണ്ടനുവദിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് വക്കം പുരുഷോത്തമനും കൃഷിമന്ത്രി കെ.ആര്‍ ഗൗരിയമ്മയുമായി നേരത്തെ സ്വരച്ചേര്‍ച്ചയില്ല.












Click it and Unblock the Notifications