ഐസ്ക്രീം: വി.എസിന്റെ പരാമര്‍ശം ശരിയല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭാക്കേസിലെ യഥാര്‍ത്ഥ വശം മനസിലാക്കാതെയാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരെ പരാമര്‍ശം നടത്തിയതെന്ന് പ്രത്യേക പ്രോസിക്യൂട്ടര്‍ കെ.വി ജോസഫ് വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയല്ലെന്നു നിലപാട് സ്വീകരിച്ച പ്രത്യേക പ്രോസിക്യൂട്ടറെ മാററണമെന്ന വി.എസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധികളെ മറി കടന്ന് താന്‍ ഒന്നും ചെയ്തിട്ടില്ല. തന്നെ മാറ്റി ഏതു പ്രോസിക്യൂട്ടറെ നിയമിച്ചാലും കോടതി വിധികളെ മറികടക്കാനാവില്ല. സര്‍ക്കാരിന് തന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെങ്കില്‍ രാജി വയ്ക്കാന്‍ താന്‍ തയ്യാറാണ്.
ഇടതുമുന്നണി ഭരിച്ചിരുന്ന സമയത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്ന് പ്രതിചേര്‍ക്കാത്ത കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണമെന്നാണ് ഇപ്പോള്‍ അന്വേഷി പ്രസിഡന്റ് അജിത ആവശ്യപ്പെടുന്നതെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications