മുംബൈ ഓഹരി സൂചിക 8000ന് താഴെ
മുംബൈ: കടുത്ത വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി സൂചിക 151 പോയിന്റ് കൂടി കുറഞ്ഞു. ഒക്ടോബര്‍ 19 ബുധനാഴ്ച 8000നു കീഴെയെത്തിയ സൂചിക 7971.06ലാണ് ക്ലോസ് ചെയ്തത്.
ബുധനാഴ്ച 8066.06ല്‍ തുടങ്ങിയ ഓഹരി വ്യാപാരം 7922.89 വരെയെത്തിയതിനു ശേഷമാണ് 7971.06ല്‍ ക്ലോസ് ചെയ്തത്. വിദേശധനസ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിക്കുന്നതിനെ തുടര്‍ന്നുണ്ടായ ആശങ്കയും രൂപയുടെ മൂല്യത്തിലെ ഇടിവുമാണ് സൂചിക കുറയാന്‍ കാരണമായത്.
ചൊവ്വാഴ്ച 8122.25ലാണ് ഓഹരി വിപണി ക്ലോസ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസത്തെ ക്സോസിംഗ് നിലവാരത്തേക്കാള്‍ 151.19 പോയിന്റാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്യുമ്പോള്‍ കുറഞ്ഞത്. 1.86 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
ഒക്ടോബര്‍ 11നു ശേഷം അഞ്ച് പ്രവര്‍ത്തനദിവസങ്ങളിലായി സൂചിക 570 പോയിന്റാണ് ഇടിഞ്ഞത്. 6.67 ശതമാനമാണ് ഇടിവിന്റെ നിരക്ക്.












Click it and Unblock the Notifications