Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി സൂചിക 168 പോയിന്റ് കുറഞ്ഞു

മുംബൈ: കനത്ത വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് മുംബൈ ഓഹരി സൂചിക 168 പോയിന്റ് കുറഞ്ഞു. ഒക്ടോബര്‍ 19 ബുധനാഴ്ച 168 പോയിന്റ് താണ ഓഹരി സൂചിക ഒരു ഘട്ടത്തില്‍ 8000 പോയിന്റിന് കീഴിലെത്തി.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിദേശ ധനസ്ഥാപനങ്ങള്‍ കനത്ത തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതാണ് വില്പന സമ്മര്‍ദത്തിന് വഴിവച്ചത്. ചൊവ്വാഴ്ച 8122.25ലാണ് ഓഹരി വിപണി ക്ലോസ് ചെയ്തിരുന്നത്.

8066.06ലാണ് ബുധനാഴ്ച തുടങ്ങിയത്. 168 പോയിന്റ് കുറഞ്ഞതിനെ തുടര്‍ന്ന് 8000നു കീഴേക്കു പോയ സൂചിക 7954.20ലെത്തിയെങ്കിലും പിന്നീട് വീണ്ടും വര്‍ധനവുണ്ടായി. രാവിലെ 10.30ന് 8012.11 എന്ന നിലയിലാണ് സൂചിക.

വിദേശ ധനസ്ഥാപനങ്ങള്‍ കനത്ത തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതാണ് പ്രധാനമായും സൂചിക ഇടിയാനുള്ള കാരണം. ഒക്ടോബറില്‍ മാത്രം 970 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ ധനസ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറഞ്ഞതും സൂചിക ഇടിയാന്‍ കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+