ബീഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനുളള വിജ്ഞാപനമായി
പട്ന: ബീഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഗവര്‍ണര്‍ ഭൂട്ടാസിംഗാണ് 72 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പിനുളള വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഒക്ടോബര്‍ 19 ബുധനാഴ്ച മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ 26ആണ് പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി. പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ 27ന് നടക്കും. ഒക്ടോബര്‍ 29 ആണ് പത്രികകള്‍ പിന്‍വലിക്കാനുളള അവസാനതീയതി.
ഒക്ടോബര്‍ 26ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 554 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുക. 69 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 42 സ്ത്രീകളും മത്സരിക്കുന്നുണ്ട്. ആകെ 1,43, 61, 799 വോട്ടര്‍മാരാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക.
കാഡ്വയിലാണ് ഏററവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്-- 16 പേര്‍. അലായ്ലിയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍- മൂന്നുപേര്‍.
ആര്‍ജെഡി 47 സീറ്റുകളിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് 15ഉം എന്‍സിപിക്ക് മൂന്നും സിപിഎമ്മിന് അഞ്ചും സ്ഥാനാര്‍ത്ഥികളുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവിന് 41ഉം ബിജെപിക്ക് 26ഉം സ്ഥാനാര്‍ത്ഥികളുണ്ട്.
നാലുഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു നടക്കുന്ന ബീഹാറിലെ അവസാനഘട്ട വോട്ടെടുപ്പ് നവംബര്‍ 19നാണ്. നവംബര്‍ 22ന് വോട്ടെണ്ണല്‍ നടക്കും.












Click it and Unblock the Notifications