ബീഹാറില്‍ ഏഴ് ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ്
ഗയ: ബീഹാറിലെ ഗയ ജില്ലയിലെ ഇമംഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ഏഴ് ബൂത്തുകളില്‍ ഒക്ടോബര്‍ 20 വ്യാഴാഴ്ചവീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പിന് ഉത്തരവിട്ടതെന്ന് പ്രത്യേക നിരീക്ഷകന്‍ കെ.ജെ.റാവു അറിയിച്ചു.
റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ നിയോഗിക്കപ്പെട്ടിരുന്ന പ്രിസൈംഡിംഗ് ഓഫീസര്‍മാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ ജോലി ശരിയായ രീതിയില്‍ നിര്‍വഹിക്കാത്തതിനാണ് ഇവര്‍ക്കെതിരെ നടപടി.
നക്സല്‍ പ്രവര്‍ത്തനം വ്യാപകമായ മണ്ഡലമാണ് ഇമംഗഞ്ച്. അതേ സമയം നക്സല്‍ ആധിപത്യമുള്ള ബെലഗഞ്ച്, ബുദ്ധഗയ, ഗയ (മുഫസില്‍), ഗയ (ടൗണ്‍) എന്നിവിടങ്ങളില്‍ സുരക്ഷാ കാരണങ്ങളാല്‍ ഒക്ടോബര്‍ 21ന് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് റാവു അറിയിച്ചു.












Click it and Unblock the Notifications