സബര്‍വാള്‍ സുപ്രീം കോടതി ചീഫ് ജ-സ്റ്റിസ്
ദില്ലി: വൈ.കെ.സബര്‍വാള്‍ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജ-സ്റ്റിസ് ആകും. രാഷ്ട്രപതി എ.പി.ജെ-. അബ്ദുള്‍കലാം ജസ്റ്റിസ് സബര്‍വാളിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
നവംബര്‍ ഒന്നിന് സബര്‍വാള്‍ സുപ്രീം കോടതി ചീഫ് ജ-സ്റ്റിസ് ആയി സ്ഥാനമേല്‍ക്കും. നിലവിലെ ചീഫ് ജ-സ്റ്റിസ് ആര്‍.പി.ലഹോട്ടി ഒക്ടോബര്‍ 31 ന് വിരമിക്കും.
ജ-സ്റ്റിസ് സബര്‍വാള്‍ ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986 ലാണ് അദ്ദേഹം ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്ജിയായി നിയമിതനായത്. 1987 ല്‍ സ്ഥിരം ജ-ഡ്ജ-ിയായ അദ്ദേഹം 1999ല്‍ മുംബൈ ഹൈക്കോടതി ജ-ഡ്ജ-ിയായി. 2000ല്‍ സുപ്രീം കോടതിയിലെത്തി.
സുപ്രീം കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍, ദേശീയ ലീഗല്‍ അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാന്‍, കോഫിപോസ ബോര്‍ഡ് ചെയര്‍മാന്‍, ജൂഡിഷ്യല്‍ അപ്പോയിന്റമെന്റ് കമ്മിറ്റി ചെയര്‍മാന്‍, റയില്‍വേ ക്ലയിംസ് ട്രൈബ്യൂണല്‍ അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമാഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മെഡിക്കല്‍ കുംഭകോണം, പെട്രോള്‍ പമ്പ് വിതരണം, ജെ-.എം.എം. കേസ് തുടങ്ങിയ നിരവധി കേസുകളില്‍ അദ്ദേഹം വിധി പ്രഖ്യാപിച്ചിട്ടുണ്ട്. 2005 നവംബര്‍ ഒന്നു മുതല്‍ 2007 ജ-നുവരി 13 വരെയാണ് ചീഫ് ജ-സ്റ്റിസ് പദവിയില്‍ ജ-സ്റ്റിസ് സബര്‍വാളിന്റെ കാലാവധി.












Click it and Unblock the Notifications