ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒക്ടോബര്‍ 19 ബുധനാഴ്ച പുലര്‍ച്ചെ സാമാന്യം ശക്തമായ നാല് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു.
അര്‍ദ്ധരാത്രി കഴിഞ്ഞ് അല്‍പസമയത്തിനുള്ളിലാണ് ആദ്യത്തെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 5.2 രേഖപ്പെടുത്തിയ ഈ ചലനത്തിന് ശേഷം ഇതേ ശക്തിയിലുള്ള മറ്റൊരു ചലനം 2.34ന് അനുഭവപ്പെട്ടു. 8.04നാണ് ഭൂകമ്പമാപിനിയില്‍ 5.3 രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. 8.45നും മറ്റൊരു ഭൂചലനമുണ്ടായി.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാക് അതിര്‍ത്തിക്കടുത്താണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഒക്ടോബര്‍ എട്ടിന് നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടാക്കിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ തുടര്‍ചലനങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ ബുധനാഴ്ചയുണ്ടായ ഭൂചലനങ്ങളില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications