കശ്മീരില്‍ ഭീകരരുടെ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാമ്പൂരിലെ ഹൈവേ ടൗണ്‍ഷിപ്പില്‍ പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഒരു സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു പരിക്കേറ്റു.
ഒക്ടോബര്‍ 19 ബുധനാഴ് ഉച്ചതിരിഞ്ഞ് ടൗണ്‍ഷിപ്പില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ ഒരു സംഘം തീവ്രവാദികള്‍ വെടിവയ്പ് നടത്തുകയായിരുന്നു. വെടിവയ്പ് പതിനഞ്ച് മിനുട്ടോളം നീണ്ടുനിന്നു.
മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവയ്പ് നടന്ന പ്രദേശം ഇപ്പോള്‍ പൊലീസിന്റെ നിയന്ത്രണത്തിലാണ്.












Click it and Unblock the Notifications