കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനും പാക് അധീന കശ്മീരിനും ഇടയില്‍ ടെലഫോണ്‍ ബന്ധം

  • By Staff
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിനും പാക് അധീന കശ്മീരിനും ഇടയില്‍ ഒക്ടോബര്‍ 19 ബുധനാഴ്ച ടെലഫോണ്‍ ബന്ധം സ്ഥാപിച്ചു.

ടെലഫോണ്‍ ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ചയാണ് ടെലഫോണ്‍ ബന്ധം നിലവിലുണ്ടാവുക. കശ്മീരനും പാക് അധീന കശ്മീരിനും ഇടയില്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഫോണ്‍ ചെയ്യാം.

ജമ്മു കശ്മീരിലെ ഭൂകമ്പ ബാധിതര്‍ക്ക് പാക് അധീന കശ്മീരിലെ ബന്ധുക്കളുമായി ടെലഫോണില്‍ സംസാരിക്കുന്നതിന് ജമ്മു, ശ്രീനഗര്‍, ഉറി, തംഗ്ധര്‍ എന്നിവിടങ്ങളിലായി നാല് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

അതിനിടെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നേരിടുന്നതിന് പാകിസ്ഥാന്‍ ഇന്ത്യയുടെ സഹായം തേടി. നേരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിയന്ത്രണ രേഖ കടന്ന് ഹെലികോപ്റ്ററുകള്‍ അയക്കുന്നതിനുള്ള ഇന്ത്യയുടെ വാഗ്ദാനം പാകിസ്ഥാന്‍ തള്ളിയിരുന്നു. പാക് അധീന കശ്മീരില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അനുവദിക്കാനാവില്ലെന്നായിരുന്നു പാകിസ്ഥാന്റെ മറുപടി.

എന്നാല്‍ പാകിസ്ഥാന്റെ നിലപാടില്‍ മാറ്റം വന്നതായി സൂചന നല്‍കിയ പ്രസിഡന്റ് പുനര്‍നിര്‍മാണ ദൗത്യവുമായി പര്‍വേസ് മുഷറഫ് കശ്മീരില്‍ നിന്നും ജനങ്ങള്‍ക്ക് പാക് അധീന കശ്മീരിലേക്ക് വരാമെന്ന് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X