ബിഷപ്പ് ഹൗസ് ആക്രമണം: സജിലാല്‍ പിടിയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബിഷപ്പ്ഹൗസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവായ സജിലാലിനെ ക്രൈംബ്രാഞ്ച് കസ്റഡിയിലെടുത്തു. സജിലാലിന്റെ നേതൃത്വത്തിലാകാം ആക്രമണം നടന്നതെന്ന ബിഷപ്പ് ഹൗസിലെ വികാരിമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റഡിയിലെടുത്തത്.
ആവശ്യമെന്നു കണ്ടാല്‍ സജിലാലിന്റെ അറസ്റ് രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ടി.എസ്.ജോസ് പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് പ്രദേശത്തെ ഒരു യുവാവിനെ കൊന്ന കേസിലെ മുഖ്യപ്രതിയാണ് സജിലാല്‍. ഈ കേസില്‍ സജിലാലിനെതിരെ ബിഷപ്പ് ഹൗസിലെ വികാരിമാര്‍ സാക്ഷി പറഞ്ഞിരുന്നു.
പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജിലാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയിലെ ഒരു വാര്‍ഡില്‍ മത്സരിച്ചിരുന്നു.












Click it and Unblock the Notifications