Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് ഹൗസ് ആക്രമണം പ്രത്യേക സംഘം അന്വേഷിക്കണം: കരുണാകരന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബിഷപ്പ്ഹൗസിന് നേര്‍ക്കുണ്ടായ ആക്രമണത്തെ കുറിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 19 ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ബിഷപ്പ് ഹൗസ് ആക്രമണത്തിനു പിന്നില്‍ ഏതോ ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. അല്ലാതെ ദേശീയ പാതക്ക് തൊട്ടടുത്ത ബിഷപ്പ് ഹൗസിന് നേരെ ആക്രമണം നടക്കാന്‍ സാധ്യതയില്ല. ഈ വഴിയിലൂടെ എപ്പോഴും വാഹനങ്ങളും മറ്റും പോയിക്കൊണ്ടിരിക്കുന്നതാണ്.

ബിഷപ്പ് ഹൗസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അക്രമണം നടന്ന സമയത്ത് പൊലീസ് മാറിനിന്നത് സംശയം ശക്തിപ്പെടുത്തുന്നു. സാമുദായിക നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ട്. സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് ആക്രമണത്തിനു പിന്നില്‍. അക്രമമുണ്ടായി മൂന്നുദിവസം കഴിഞ്ഞിട്ടും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ് ചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കില്ലെന്നത് ഉറപ്പാണ്.

തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിഐസി എല്‍ഡിഎഫിനെ സഹായിക്കും. തങ്ങളുടെ വോട്ട് തിരുവനന്തപുരത്ത് നിസാരമല്ല. തിരഞ്ഞെടുപ്പില്‍ ഡിഐസി ശക്തി തെളിയിക്കും.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. പൊലീസിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നുവെങ്കില്‍ അത് മനസിലാക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.

സുനാമി ഫണ്ടിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി നീതിന്യായ വ്യവസ്ഥയെപ്പോലും ചോദ്യം ചെയ്യുകയാണെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+