ബിഷപ്പ് ഹൗസ് ആക്രമിച്ചത് യുഡിഎഫ് ഗുണ്ടകള്‍: പിണറായി
തൃശൂര്‍: സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംരക്ഷണത്തിലുള്ള ചില ഗുണ്ടകളാണ് നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് ഗുണ്ടാത്തലവനെന്നും ചാരായലോബിക്കെതിരെ നിലകൊണ്ടതിനാണ് വൈദികനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പിണറായി ആരോപിച്ചു. എസ്എഫ്ഐയുടെ ബഹ്റിന്‍ പ്രതിഭാ സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഏതു വൃത്തിക്കേടിനും കൂട്ടുനില്‍ക്കുന്ന വിധത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധ:പതിച്ചിരിക്കുകയാണ്. ജനവിധിയില്‍ നിന്ന് ഇവര്‍ പാഠമുള്‍ക്കൊള്ളുന്നില്ലയെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പ് ഹൗസ് ആക്രമണമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications