കണ്ണൂരില്‍ ബിജെപി നേതാക്കളെ പൊലീസ് തടഞ്ഞു
കണ്ണൂര്‍: കണ്ണപുരത്തിനടുത്ത ചൂണ്ടയില്‍ സിപിഎം പ്രവര്‍ത്തകനായ റിജിത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎംകാര്‍ തകര്‍ത്ത ബിജെപിക്കാരന്റെ വീട് സന്ദര്‍ശിക്കാനെത്തിയ പി.എസ്.ശ്രീധരന്‍ പിള്ള അടക്കമുള്ള ബിജെപി നേതാക്കളെ പൊലീസ്തടഞ്ഞു. നേതാക്കളെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി - ആര്‍എസ്എസ് നേതാക്കള്‍ കണ്ണൂര്‍ സ്റേഡിയം കോര്‍ണറില്‍ ഉപവാസം തുടങ്ങി.
നിരോധനാജ്ഞ നിലനിര്‍ക്കുന്നതിനാല്‍ ബിജെപി നേതാക്കളെ പാപ്പിനിശേരിക്കടുത്തുവച്ച് പൊലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ചണ് ബിജിെപി പ്രവര്‍ത്തകര്‍ ഉപവാസ സമരം തുടങ്ങിയത്. ഉപവാസം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള നിയമമല്ല സിപിഎം നിയമങ്ങളാണ് നടക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപി നേതാക്കള്‍ സന്ദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണപുരം, വളപട്ടണം പൊലീസ് സ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
ശ്രീധരന്‍പിള്ളയ്ക്കൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സെക്രട്ടറി കെ.പി.ശ്രീശന്‍, ആര്‍എസ്എസ് നേതാക്കളായ അഡ്വ.കെ.കെ. ബലറാം, സി.ചന്ദ്രശേഖരന്‍, വത്സന്‍ തില്ലങ്കേരി എന്നിവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications