Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് ഹൗസ് അന്വേഷണം ഫലപ്രദം: മുഖ്യമന്ത്രി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബിഷപ്പ്ഹൗസ് ആക്രമിച്ചതിനെ പറ്റിയുളള അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും അന്വേഷണം ഫലപ്രദമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ബിഷപ്പ് ഹൗസ് ആക്രമണത്തിന് പിന്നില്‍ മദ്യലോബിയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 19 ബുധനാഴ്ച തിരുവനന്തപുരത്ത് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളാ പൊലീസിന് നല്ല പ്രതിച്ഛായയാണുള്ളത്. നിരവധി കേസുകള്‍ ഫലപ്രദമായി അന്വേഷിച്ച് തെളിയിച്ചവരാണവര്‍. എന്നാല്‍ തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പ്രവീണ്‍വധം, ഫോര്‍ട്ട് സ്റേഷനിലെ ഉരുട്ടിക്കൊല എന്നിവയിലെ പ്രതികള്‍ പൊലീസുകാരാണ്. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പലരും പറഞ്ഞു. എന്നിട്ടും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുത്തു. ഇതൊന്നും ആരുടെയും സമരത്തിന്റെ ഫലമല്ല.

പൊലീസിനകത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന പ്രചരണങ്ങള്‍ അവര്‍ക്കെതിരെ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങളുടെ പേരില്‍ ആരെയും ബലിയാടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

മലിനകരണ നിയന്ത്രണബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കര്‍ശന നടപടികളെടുക്കും.തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ്.ശിവകുമാര്‍ ജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+