ഉരുട്ടിക്കൊല: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി
കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും അന്വേഷണം ആവശ്യമെങ്കില്‍ ഉദയകുമാറിന്റെ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റിസ് രാജീവ് ഗുപ്തയും ജസ്റിസ് സിരിജഗനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കൊച്ചിയിലെ ഒരു സാമൂഹ്യസംഘടനയാണ് ഹര്‍ജി നല്‍കിയത്.
കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു. പൊലീസുകാര്‍ തന്നെ പ്രതിയായ ഈ കേസിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ ഫലപ്രദമാകില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.












Click it and Unblock the Notifications