ഐസ്ക്രീം കേസ്: വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി.
ഐസ്ക്രീം കേസിലുള്‍പ്പെട്ട മുന്‍വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്ന വിധത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടികളെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും കൂട്ടുനില്‍ക്കുകയാണെന്നും കത്തിലുണ്ട്.
നേരത്തെയും പബ്ലിക് പ്രോസിക്യൂട്ടറിനെതിരായി വി.എസ് പരാതിയുന്നയിച്ചിരുന്നു. കുറ്റപത്രത്തില്‍ ഏഴിടത്ത് കുഞ്ഞാലിക്കുട്ടിയുടെ പേരുണ്ടായിട്ടും അദ്ദേഹത്തെ ന്യായീകരിക്കുന്ന വിധത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് വാദിക്കുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications