കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റജീനയുടെ വയസു തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ നിര്‍ദേശം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീനയുടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കേസ് കൈകാര്യം ചെയ്യുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റജീന പഠിച്ച സ്കൂളിലെ അധികൃതരോട് ഉത്തരവിട്ടു.

വെള്ളയില്‍ സര്‍ക്കാര്‍ ഫിഷറീസ് സ്കൂളിലെ പ്രധാന അധ്യാപകനോടാണ് വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ ഒക്ടോബര്‍ 19 ബുധനാഴ്ച കോടതി ആവശ്യപ്പെട്ടത്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ ജമീല മാങ്കാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്.

പീഡിപ്പിക്കപ്പെടുമ്പോള്‍ തനിക്ക് 16 വയസായിരുന്നുവെന്ന റജീനയുടെ മുന്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. റജീനയുടെ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കണമെങ്കില്‍ അതിനാവശ്യമായ തെളിവുകള്‍ ഹര്‍ജിക്കാരി നല്‍കണമെന്ന് കോടതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് റജീനയുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്കൂള്‍ അധികൃതരോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാരി കോടതിയോട് ആവശ്യപ്പെട്ടത്.

ഒക്ടോബര്‍ 26ന് പ്രധാന അധ്യാപകനോട് കോടതിയില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഈ രേഖ പരിശോധിച്ച ശേഷം ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കോടതി പരിഗണിക്കുന്ന മറ്റ് ഹര്‍ജികള്‍ തുടര്‍ന്ന് പരിഗണിക്കുകയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X