കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരങ്ങള്‍ അറിയാനുള്ള ഫീസ് നിരക്ക് നിശ്ചയിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവരാവകാശ നിയമം 2005 അനുസരിച്ച് ഔദ്യോഗിക വിവരങ്ങള്‍ അറിയുന്നതിനുള്ള ഫീസ് നിരക്ക് നിശ്ചയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ അറിയാനും പരിശോധിക്കാനും ദരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ ഫീസ് നല്‍കേണ്ടതില്ല.

ഒക്ടോബര്‍ 19 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഫീസ് നിശ്ചയിച്ചത്. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫീസ് നിരക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തി.

വിവരങ്ങള്‍ അറിയുന്നതിനുള്ള അപേക്ഷയ്ക്ക് 10 രൂപയാണ് ഫീസ്. ഇതിനു പുറമെ സാധാരണ വലിപ്പത്തിലുള്ള കടലാസില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് പേജൊന്നിന് രണ്ട് രൂപ വീതം നല്‍കണം. വലിപ്പം കൂടിയ കടലാസാണെങ്കില്‍ അതിന്റെ വില നല്‍കണം. സിഡി, ഫ്ലോപ്പി എന്നിവയിലൂടെ വിവരം ലഭിക്കുന്നതിന് 50 രൂപ നല്‍കണം.

വിവരങ്ങള്‍ പരിശോധിക്കുന്നതിന് ആദ്യത്തെ ഒരു മണിക്കൂറില്‍ പ്രത്യേക ഫീസില്ല. ഒരു മണിക്കൂറിനു ശേഷവും തുടര്‍ന്ന് പരിശോധിക്കുന്നതിന് ഓരോ അരമണിക്കൂറിനും 10 രൂപ വീതം നല്‍കണം.

കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും തയ്യാറാക്കിയ ഫീസ് നിരക്കിന്റെ ക്രോഡീകരിച്ച പതിപ്പാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് നിരക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X