Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ല: സി.കെ.ജാനു

കോട്ടയം: ആദിവാസികളുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പുറകോട്ടു പോവുകയാണെന്ന് ആദിവാസി ഗോത്രമഹാസഭാ പ്രസിഡന്റ് സി.കെ ജാനു, രാഷ്ട്രീയ മഹാസഭാ ജനറല്‍ സെക്രട്ടറി എം.ഗീതാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ആറളം കൃഷിഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ആദിവാസികളുടെ പ്രശ്നങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടികളെടുത്തില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിനുള്ളവില യുഡിഎഫിന് നല്‍കേണ്ടി വരും.

വനഭൂമിയിലുള്ള അവകാശം സംരക്ഷിക്കുക, മുത്തങ്ങ കേസ് തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകളുടെ പിന്തുണയോടെ ആദിവാസികള്‍ സംസ്ഥാന വ്യാപകമായി പ്രചരണം തുടങ്ങും. നവംബര്‍ 10 മുതല്‍ 25 വരെയായിരിക്കും വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചരണം നടത്തുക. പ്രചരണപരിപാടിയില്‍ നിരവധി നേതാക്കള്‍ സംസാരിക്കുമെന്നും ആദിവാസി നേതാക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+