റിജിത് വധം: കണ്ണപുരത്ത് നിരോധനാജ്ഞ
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മുകാര്‍ തകര്‍ത്ത ബിജെപി പ്രവര്‍ത്തകന്റെ വീട് ഒക്ടോബര്‍ 19 ബുധനാഴ്ച ബിജെപി സംസ്ഥാനനേതാക്കള്‍ സന്ദര്‍ശിക്കും. ഇതെത്തുടര്‍ന്ന് കണ്ണപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
നേതാക്കളുടെ സന്ദര്‍ശനം സംഘര്‍ഷമുണ്ടാക്കുമെന്നതിനാല്‍ ഇവരെ തടയാന്‍ ഡിഐജി വി. ശാന്താറാമിന്റെ നേതൃത്വത്തിലുള്ള വന്‍പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഒക്ടോബര്‍ മൂന്നിനാണ് സിപിഎം പ്രവര്‍ത്തകനായ റിജിതിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്. ആകെ 10 പ്രതികളാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications