ശബരിമല: നവംബര്‍ രണ്ടിന് അവലോകനയോഗം
തിരുവനന്തപുരം: ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നവംബര്‍ രണ്ടിന് പമ്പയിലും നിലയ്ക്കലിലും അവലോകനയോഗം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ശബരിമല വികസനം അട്ടിമറിക്കാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ല. ശബരിമല ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ലക്ഷങ്ങള്‍ തീര്‍ഥാടനത്തിനെത്തുന്ന ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കുന്നുണ്ട്. തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പ് തീര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്ന എല്ലാ പദ്ധതികളും യഥാസമയം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര്‍ 19 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications