പാകിസ്ഥാനില്‍ വീണ്ടും ഭൂചലനം, മണ്ണിടിച്ചില്‍
മുസാഫറാബാദ്: പാക് അധീന കശ്മീരില്‍ ഒക്ടോബര്‍ 19 ബുധനാഴ്ച ഭൂകമ്പമാപിനിയില്‍ 5.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവും തുടര്‍ന്ന് മണ്ണിടിച്ചിലുമുണ്ടായി.
ഒക്ടോബര്‍ എട്ടിലെ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായ ബാല്‍കോട്ടിലാണ് ഭൂചലനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. ഇതെത്തുടര്‍ന്ന് മാന്‍സേറയിലേക്കുള്ള റോഡ് തടസപ്പെട്ടുവെങ്കിലും രക്ഷാസേന മണ്ണ് നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയതായി ഇവിടുത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പാക് ആര്‍മി ലെഫ്റ്റനന്റ് സയീദ് ഇക്ബാല്‍ പറഞ്ഞു. തുടര്‍ചലനം വളരെ ശക്തിയേറിയതായിരുന്നുവെന്നും ബാല്‍കോട്ടിലെ പര്‍വതങ്ങളില്‍ നിന്നും കാഗാന്‍ താഴ്വരയില്‍ നിന്നും മണ്ണുപറക്കുന്നതായി കണ്ടുവെന്നും ഇത് വീണ്ടുമൊരു മണ്ണിടിച്ചിലിനുള്ള സാധ്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ എട്ടിലെ ഭൂചലനത്തിന് ശേഷം ഇവിടെ നിരവധി തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications