കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാം ഹുസൈന്റെ വിചാരണ തുടങ്ങി

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: 1982ല്‍ നൂറ്റമ്പതോളം ഷിയാകളെ കൂട്ടക്കൊല ചെയ്ത കേസില്‍ മുന്‍ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈനെതിരായ വിചാരണ തുടങ്ങി.

അഞ്ച് ജഡ്ജിമാരുടെ പാനലാണ് കേസില്‍ വാദം കേട്ട് വിധി പുറപ്പെടുവിക്കുക. തന്റെ 23 വര്‍ഷത്തെ ഭരണക്കാലത്തെ അതിക്രങ്ങളുടെ പേരില്‍ സദ്ദാമിനെതിരെ ഒട്ടേറെ കേസുകളുണ്ട്. ഷിയാകളെ കൂട്ടക്കൊല ചെയ്ത കേസിലായിരിക്കും ആദ്യം വിധി പറയുന്നത്. 1982ല്‍ സദ്ദാമിന്റെ വാഹനവ്യൂഹം ആക്രമിച്ചതിന് അദ്ദേഹത്തിന്റെ തന്നെ നിര്‍ദേശ പ്രകാരം 143 ഷിയാകളെ കൊല ചെയ്തുവെന്നാണ് കേസ്.

പ്രത്യേക ട്രിബ്യൂണലിന് മുമ്പാകെ വന്‍സുരക്ഷാസന്നാഹങ്ങളോടെയാണ് സദ്ദാമിനെ ഹാജരാക്കിയത്. സദ്ദാമിനൊപ്പം ബാത്ത് പാര്‍ട്ടിയുടെ ഏഴ് നേതാക്കളെയും ട്രിബ്യൂണലിന് മുന്നില്‍ ഹാജരാക്കി. രണ്ട് വര്‍ഷം തടവില്‍ കഴിഞ്ഞതിനു ശേഷമാണ് സദ്ദാം ട്രിബ്യൂണലിന് മുന്നില്‍ വിചാരണയ്ക്കായെത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X