ഓഹരി സൂചിക 36 പോയിന്റ് കുടി കുറഞ്ഞു
മുംബൈ: വിദേശ ധനസ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനെ തുടര്‍ന്നുണ്ടായ വില്പന സമ്മര്‍ദം ഓഹരി സൂചികയില്‍ ഇടിവുണ്ടാക്കുന്നത് തുടരുന്നു. ഒക്ടോബര്‍ 20 വ്യാഴാഴ്ച മുംബൈ ഓഹരി സൂചിക 36 പോയിന്റ് കൂടി കുറഞ്ഞു.
8134.83നും 7838.03നും ഇടയില്‍ നീങ്ങിയ സൂചിക വ്യാഴാഴ്ച 7935.12 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച 7971.06ലാണ് ക്ലോസ് ചെയ്തിരുന്നത്. ബുധനാഴ്ചത്തേക്കാള്‍ 35.94 പോയിന്റിന്റെ ഇടിവാണുണ്ടായത്.
അതേ സമയം പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസ് ടെക്നോളജീസ്, സത്യം കമ്പ്യൂട്ടേഴ്സ്, ടിസിഎസ് എന്നിവ നേട്ടമുണ്ടാക്കി.












Click it and Unblock the Notifications