കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വംശീയകലാപം: ആസാം ബന്ദിന് ഭാഗിക പ്രതികരണം

  • By Staff
Google Oneindia Malayalam News

ഗൗഹാട്ടി: ആസാമിലെ വംശീയകലാപങ്ങളില്‍ പ്രതിഷേധിച്ച് ആസാം ഗണപരിഷത്തിന്റെ യുവജനവിഭാഗമായ ജാതീയ യുവ പരിഷത് ആഹ്വാനം ചെയ്തിരിക്കുന്ന 12 മണിക്കൂര്‍ ബന്ദിന് ഭാഗിക പ്രതികരണം. ബന്ദിനോടനുബന്ധിച്ച് ഇതുവരെ ആക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

വ്യാവസായ, പണമിടപാട് സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ചില സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ബന്ദിന് കാര്യമായ പ്രതികരണം ലഭിച്ചിട്ടുളള സ്ഥലങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളൊന്നും തന്നെ തുറന്നുപ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നില വളരെ കുറവാണ്.

ബസ് സര്‍വീസുകളെ ബന്ദ് കാര്യമായി ബാധിച്ചിട്ടുണ്ട്. ഏതാനും ബസുകള്‍ മാത്രമെ പൊലീസ് സംരക്ഷണത്തോടെ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുള്ളൂ. റെയില്‍, വിമാനസര്‍വീസുകളെ ബന്ദ് ബാധിച്ചിട്ടില്ല.

ആസാം മുന്‍മുഖ്യമന്ത്രിയായ പ്രഫുല്ലകുമാര്‍ മൊഹന്ത രൂപീകരിച്ച പുതിയ രാഷ്ട്രീയപാര്‍ട്ടിയായ ആസാം ഗണപരിഷതിന്റെ യുവജനവിഭാഗം ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിന് നിരവധി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X