ബാങ്ക് മാനേജരെ കൊന്ന് കാവല്‍ക്കാരന്‍ ആത്മഹത്യ ചെയ്തു
മുംബൈ: മുബൈയിലെ യൂക്കോ ബാങ്ക് മാനേജരെ വെടിവച്ചു കൊന്ന ശേഷം സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.
നരിമാന്‍ പോയന്റിലുള്ള യൂക്കോ ബാങ്കില്‍ ഒക്ടോബര്‍ 20 വ്യാഴാഴ്ച രാവിലെ 10. 45ഓടെയാണ് സംഭവമുണ്ടായത്. മുതിര്‍ന്ന സുരക്ഷാജീവനക്കാരനായ ആര്‍.എസ്.യാദവാണ് ചീഫ് മാനേജര്‍ പ്രദീപ് പ്രകാശിനെ വെടിവച്ചത്. ഇതിനു ശേഷം സ്വയം ഇയാള്‍ വെടിവയ്ക്കുകയായിരുന്നു. പ്രകാശ് സംഭവസ്ഥലത്തു വച്ചും യാദവ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
സംഭവത്തിനു പിന്നിലുള്ള കാരണം ഇതുവരെയും അറിവായിട്ടില്ല. എന്നാല്‍ ജീവനക്കാരനും മാനേജരും തമ്മില്‍ എന്തോ പ്രശ്നമുള്ളതായാണ് അറിയുന്നതെന്ന് ജില്ലാ പൊലീസ് കമ്മീഷണര്‍ നേവല്‍ ബജാജ് പറഞ്ഞു.












Click it and Unblock the Notifications