പാസ്വാന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
ദില്ലി: ലോക്ജനശക്തി പാര്‍ട്ടി രാംവിലാസ് പാസ്വാന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. പാസ്വാന്‍ മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്ന പരാതിയിന്മേലാണ് നോട്ടീസ്.
മുന്‍ ബിഎസ്ഫ് ഡയറക്ടര്‍ പ്രകാശ് സിംഗും മറ്റൊരാളുമാണ് പരാതി നല്‍കിയത്. ഒരു മുസ്ലിമിനെ ബീഹാര്‍ മുഖ്യമന്ത്രിയാക്കുമെന്ന പാസ്വാന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിയമവിരുദ്ധമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 24നകം നോട്ടീസിന്മേല്‍ മറുപടി നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications