കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധോലോക ബന്ധം ഗോവിന്ദ നിഷേധിക്കുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടനും കോണ്‍ഗ്രസ് എംപിയുമായ ഗോവിന്ദ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനോടൊപ്പം നില്‍ക്കുന്ന വിഡീയോടേപ്പ് ഒരു ടിവി ചാനല്‍ പുറത്തുവിട്ടു. അതേ സമയം ദാവൂദ് ഇബ്രാഹിമുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം ഗോവിന്ദ നിഷേധിച്ചു.

വീഡിയോടേപ്പിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഗോവിന്ദ ആരോപിച്ചു. 1988ലോ 89ലോയുള്ളതാണ് വിഡീയോ ടേപ്പെന്നും അക്കാലത്ത് തനിക്കും മറ്റ് ബോളിവുഡ് താരങ്ങള്‍ക്കും മേല്‍ അധോലോകത്തിന്റെ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ഗോവിന്ദ പറഞ്ഞു. ഇക്കാര്യത്തില്‍ സിബിഐ തനിക്കും മറ്റു താരങ്ങള്‍ക്കും ക്ലീന്‍ ചീട്ട് നല്‍കിയിട്ടുള്ളതാണ്.

അതേ സമയം ഗോവിന്ദ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രംനായിക് രംഗത്തെത്തിയിട്ടുണ്ട്. ഗോവിന്ദയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ സോണിയാഗാന്ധി തയ്യാറാവണമെന്ന് രാംനായിക് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X