വധശിക്ഷ നല്‍കുന്നതിന് എതിര്: ചീഫ് ജസ്റിസ്
ദില്ലി: കുററവാളികളെ വധശിക്ഷക്കു വിധിക്കുന്നതിനോട് വ്യക്തിപരമായി താന്‍ എതിരാണെന്ന് നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റിസ് വൈ.കെ. സബര്‍വാള്‍ പറഞ്ഞു.
ഇന്ത്യന്‍ പീനല്‍ കോഡില്‍ വധശിക്ഷ നല്‍കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വമായേ ഇതു നല്‍കാവൂ. എന്നാല്‍ വ്യക്തിപരമായി തന്റെ അഭിപ്രായം വധശിക്ഷ നല്‍കരുതെന്ന് തന്നെയാണ്.
ഇപ്പോള്‍ വധശിക്ഷക്കു വിധിക്കപ്പെട്ടു കഴിയുന്ന 20 കുറ്റവാളികള്‍ക്ക് മാപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ആഭ്യന്തരവകുപ്പിന് കത്തെഴുതിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ രാഷ്ട്രപതിയുടെ കതത് ഇപ്പോള്‍ത്തെന്നെ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്. വധശിക്ഷ വിധിക്കപ്പെട്ട വധശിക്ഷ വിധിക്കപ്പെട്ട 20 പേരില്‍ നാലുപേര്‍ ഒരു കുടുംബത്തിലെ 17 പേരെ കൊലപ്പെടുത്തിയതിനാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പ്രതികള്‍ രക്ഷപ്പെടുന്നതില്‍ ആശങ്കാകുലരാണ്.
കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ബന്ധുവായ അഗ്രജ് സിംഗിന്റെ വിവാഹദിനത്തിലാണ് പിയാര സിംഗും അയാളുടെ മക്കളും വീട്ടിലെത്തി ബന്ധുക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ഇവര്‍ക്കു വേണ്ടി രാഷ്ട്രപതി മാപ്പപേക്ഷിച്ചിരിക്കുന്നത് നിരാശാജനകമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും അഗ്രജ്സിംഗ് പറഞ്ഞു. കുറ്റവാളികള്‍ക്ക് മാപ്പു നല്‍കിയാല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നും കൊല്ലപ്പെട്ടവരുടെ അമ്മയായ സ്വരന്‍ കൗര്‍ പറഞ്ഞു.
പിയാര സിംഗിന്റെ പൊലീസുകാരനായ ഒരു മകന്‍ ഇപ്പോഴും തങ്ങളുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവശേഷിക്കുന്ന തന്റെ ബന്ധുക്കളെ രക്ഷിക്കാന്‍ താന്‍ ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നുണ്ടെന്നും അഗ്രജ്സിംഗ് പറഞ്ഞു.












Click it and Unblock the Notifications