കാഞ്ചി സ്വാമിയുടെ ഹര്‍ജിയില്‍ വിധി പറയുന്നതു മാറ്റി
ദില്ലി: ശങ്കരരാമന്‍ വധക്കേസ് വിചാരണ തമിഴ്നാട്ടില്‍ നിന്നും പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവച്ചു.
ചീഫ് ജസ്റിസ് ആര്‍.സി ലഹോട്ടി, ജസ്റിസ് ജി.പി മാധുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുന്നത് മാറ്റിയത്.
തമിഴ്നാട്ടിലെ നിയവിരുദ്ധമായ അന്തരീക്ഷം കേസ് നടപടികള്‍ക്ക് ചേര്‍ന്നതല്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേ സമയം കേസ് നടപടികള്‍ തമിഴ്നാടിന് പുറത്തേക്ക് മാറ്റുന്നത് സാങ്കേതികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും അതുകൊണ്ട് പുറത്തേക്കു മാറ്റരുതെന്നും തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.












Click it and Unblock the Notifications