കശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരനെ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ഒരു ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരന്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു.
വിവരം ലഭിച്ചതനുസരിച്ച് ദോഡയിലെ റംബാന്‍ ടെഹ്സില്‍ സൈന്യം ഒക്ടോബര്‍ 19 ബുധനാഴ്ച വൈകീട്ട് നടത്തിയ തിരച്ചിലിലാണ് ഭീകരനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ദോഡയിലെ കുര്‍ഷിദ് അഹമ്മദ് എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ജില്ലാ ഡെപ്യൂട്ടി കമാന്‍ഡര്‍ ബില്ലോ ഗുജ്ജാറിന്റെ സുരക്ഷാഗാര്‍ഡായ കുര്‍ഷിദ് 1998 മുതല്‍ ഈ പ്രദേശത്ത് ഭീകരപ്രവര്‍ത്തനം നടത്തിവരികയാണ്.












Click it and Unblock the Notifications